Today: 31 Jul 2025 GMT   Tell Your Friend
Advertisements
ദുബായ് വിമാനത്താവളത്തില്‍ ആറു മാസത്തിനിടെ നാലരക്കോടിയിലധികം യാത്രക്കാര്‍
Photo #1 - Gulf - Otta Nottathil - dubai_airport_footfall
ദുബായ്: ദുബായ് അന്താരാഷ്ട്ര വിമാനത്താവളം ഈ വര്‍ഷത്തിന്‍റെ ആദ്യ പകുതിയില്‍ മികച്ച നേട്ടമുണ്ടാക്കി. 2025ന്‍റെ ആദ്യ പകുതിയില്‍ 4.6 കോടി യാത്രക്കാരെ ദുബായ് വിമാനത്താവളം സ്വാഗതം ചെയ്തു. വാര്‍ഷികാടിസ്ഥാനത്തിലുള്ള വര്‍ധന 2.3%.

ഈ വര്‍ഷം ആദ്യ പാദത്തില്‍ 2.25 കോടി യാത്രക്കാരിലൂടെ 3.1% വര്‍ധന രേഖപ്പെടുത്തിയെന്ന് എയര്‍പോര്‍ട്ട് അഥോറിറ്റിയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു. ഇക്കാലയളവിലെ ഏറ്റവും തിരക്കേറിയ മാസമായ ഏപ്രിലില്‍ മാത്രം 80 ലക്ഷം പേരാണ് യാത്ര ചെയ്തത്.

ഈ വര്‍ഷം ആദ്യ ആറ് മാസത്തിനുള്ളില്‍ ദുബായ് വിമാനത്താവളം ആകെ 2,22,000 വിമാന സര്‍വീസുകള്‍ നടത്തി. ശരാശരി ദൈനംദിന യാത്രക്കാരുടെ എണ്ണം 2,54,000 ആയിരുന്നു. ഇതേ കാലയളവില്‍ മൊത്തം 4.18 കോടി ബാഗുകളായിരുന്നു കൈകാര്യം ചെയ്തത്.

91% ബാഗുകള്‍ 45 മിനിറ്റിനുള്ളില്‍ യാത്രക്കാര്‍ക്ക് എത്തിക്കാന്‍ സാധിച്ചു. ബാഗുകളുടെ തെറ്റായ കൈകാര്യം ചെയ്യല്‍ നിരക്ക് വളരെ കുറവായിരുന്നു. 1,000 യാത്രക്കാര്‍ക്ക് വെറും 2 ബാഗുകള്‍ എന്ന നിലയിലായിരുന്നു ഇത്. 2024ലെ ആഗോള ശരാശരിയായ 6.3നെക്കാള്‍ മികച്ചതാണ് ഇത്.
- dated 30 Jul 2025


Comments:
Keywords: Gulf - Otta Nottathil - dubai_airport_footfall Gulf - Otta Nottathil - dubai_airport_footfall,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us